ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപെട്ടവരിൽ രണ്ട് പേർ നീന്തിക്കയറി രക്ഷപ്പെട്ടു. ഒരാളെ കാണാതായിട്ടുണ്ട്. കയ്പമംഗലം കൂരിക്കുഴി പഞ്ഞമ്പള്ളി സ്വദേശി അൻസിൽ നെയാണ് കാണാതായിട്ടുള്ളത്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.
ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. മഹാസേനൻ എന്ന വള്ളത്തിൻ്റെ കരിയർ വള്ളമാണ് അപകടത്തിൽപെട്ടത്. ഹാർബറിലേക്ക് വന്നിരുന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന മൂന്നുപേരും ഏറെനേരം മറിഞ്ഞ വള്ളത്തിൽ പിടിച്ച് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാളാൾ ഒഴുക്കിൽ പെടുകയായിരുന്നു.
മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലിസും നാട്ടുകാരും ചേർന്ന് ഇയാൾക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഏത്തായി ബീചിലേയ്ക്ക് നീന്തിക്കയറിയ രണ്ട് തൊഴിലാളികളെ ഏങ്ങണ്ടിയൂർ എം ഐ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്
