NCT
KeralaNewsThrissur News

സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി : പെരിങ്ങോട്ടുകര സ്വദേശിനിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ.

തൃശ്ശൂർ : പെരിങ്ങോട്ടുകര സ്വദേശിനിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പൂങ്കുന്നം സ്വദേശി തൈപ്പറമ്പിൽ വീട്ടിൽ ഷബീർ ഷംസുദ്ദീൻ (44) ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. മൂന്നുലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

അന്വേഷണ സംഘത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജെ. ജിജോ, അസി. സബ് ഇൻസ്പെക്ടർ ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, സൂരജ്, ദീപക്, അജ്‌മൽ എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

കാക്കശ്ശേരി ഗവ. എൽ.പി സ്കൂളിൽ ‘മാമ്പഴം’ വർണക്കൂടാരം പദ്ധതി ഒരുങ്ങി.

murali

ചന്തക്കുന്ന് മുതൽ മൂന്നുപീടിക വരെ സംസ്ഥാന പാത നവീകരണത്തിന് 6.88 കോടി രൂപയുടെ ഭരണാനുമതിയായി: മന്ത്രി ഡോ ആർ ബിന്ദു.

murali

പെരിഞ്ഞനത്ത് വാഹനാപകടം മൂന്ന് പേർക്ക് പരിക്ക്.

murali
error: Content is protected !!