NCT
KeralaNewsThrissur News

തൃപ്രയാർ ക്ഷേത്രത്തിൽ ഭക്തജനങ്ങളോട് സെക്യൂരിറ്റി ജീവനക്കാരൻ്റെ അതിക്രമം – BJP പ്രതിഷേധിച്ചു.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ രാമായണ മാസത്തോടനുബന്ധിച്ച് സുഹൃത്തിനോടും മകളോടും ഒപ്പം ദർശനത്തിനെത്തിയ നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പറും, BJP നാട്ടിക പഞ്ചായത്ത് പ്രസിഡൻുമായ പി.വി. സെന്തിൽ കുമാറിനെ ക്ഷേത്രനടയിൽ വെച്ച് അകാരണമായി പിടിച്ചു തള്ളുകയും, കാണിക്ക അർപ്പിക്കാൻ പോലും സമ്മതിക്കാതെ , കൈ പിടിച്ച് തിരിക്കുകയും ചെയ്ത സെക്യൂരിറ്റിയുടെ അതിക്രമത്തിൽ BJP നാട്ടിക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.

BJP ജില്ലാ സെക്രട്ടറി ഇ.പി. ഹരീഷ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. BJP നാട്ടിക മണ്ഡലം ഭാരവാഹികളായ ഷൈൻ നെടിയിരിപ്പിൽ, ടി.ജി. രതീഷ്, ലാൽ ഊണുങ്ങൽ, ഉണ്ണിമോൻ, നവീൻ മേലെടത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ സുരേഷ് ഇയ്യാനി, ശ്രീകുട്ടൻ, അനൂപ് പട്ടത്ത്, അംബിക ടീച്ചർ,ജ്യോതി ദാസ്, ജയരാമൻ,സത്യരാജ് എ വി, ആഘോഷ് എന്നിവർ നേതൃത്വം നൽകി.

Related posts

ചേർപ്പിൽ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി.

murali

സ്വത്ത് തർക്കം : സഹോദരനെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.

murali

വലപ്പാട് ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

murali
error: Content is protected !!