തൃശ്ശൂർ : മുളകുന്നത്തുകാവ് വെളപ്പായ കനാല്‍ പാലത്തിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. വെളപ്പായ ആക്കോടിക്കാവ് മൂന്നനൂര്‍ രുക്മണിയുടെ മകന്‍ ഗോപി (55) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
ഗോപി ഓടിച്ചിരുന്ന ഓട്ടേറിക്ഷയുടെ പിന്‍വശത്ത് കാര്‍ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയുടെ അടിയില്‍ ഗോപി കുടങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
വാരിയല്ല് തകര്‍ന്ന് ആന്തിരികവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതാണ മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മെഡിക്കല്‍ കോളജ് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
