പേരാമംഗലത്ത് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ തൃശൂർ പുറ്റേക്കര സ്വദേശി മാർട്ടിൻ ജോസഫ് പേരാമംഗലം പോലീസ് സ്റ്റേഷനിൽ പുലർച്ചെ കീഴടങ്ങി. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
കൂടെ താമസിച്ചിരുന്ന മുളങ്കുന്നത്തുകാവ് സ്വദേശിനി ശാർമിളയെ (26) യാണ് ഇയാൾ ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ശാർമിളയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ ഫ്ലാറ്റ് പീഡനക്കേസിലും പ്രതിയാണ് മാർട്ടിൻ.
