വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണ കേസിൽ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ചേറ്റുവ കുണ്ടലിയൂർ സജിൽ (44), ഏങ്ങണ്ടിയൂർ കല്ലുമടത്തിൽ വീട്ടിൽ അബിഷ് (40) എന്നിവരെയാണ് വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ചേറ്റുവ ചുള്ളിപ്പടി വെള്ളികുളങ്ങര വീട്ടിൽ റഫീന (34) എന്നവരുടെ ചുള്ളിപ്പടിയിലെ അടഞ്ഞു കിടക്കുന്ന വീട്ടിൽ വച്ചിരുന്ന ഹീറോ ഹോണ്ടാ ഡീലക്സ് മോട്ടോർസൈക്കിൾ ആണ് പ്രതികൾ മോഷ്ടിച്ചത്.
