അന്തിക്കാട് : 2025 സെപ്റ്റംബർ 28-ാം തിയ്യതി ഉച്ചയ്ക്ക് 1 മണിയോടെ പെരിങ്ങോട്ടുക്കര സോമശേഖര അമ്പലത്തിലെ ഷഷ്ഠി കാണുന്നതിനായി വീട്ടുകാരോടൊപ്പം വന്ന 15 വയസ്സുള്ള അതിജീവിതയെ ലൈംഗിക ഉദ്ദേശ്യത്തോടുകൂടി ശരീരത്തിൽ സ്പർശിച്ച് മാനഹാനി ഉണ്ടാക്കിയ സംഭവത്തിന്
അതിജീവിതയുടെ പരാതി പ്രകാരം അന്തിക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പെരിങ്ങോട്ടുകര കിഴക്കുമുറി സ്വദേശി വാഴപുരക്കൽ വീട്ടിൽ അനുക്കുട്ടൻ (27) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
അനുക്കുട്ടൻ അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതു സ്ഥലത്ത് ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്സിലെ പ്രതിയാണ്.
