കുന്നംകുളം : പാല് തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുന്നംകുളം കോട്ടയില്‍ റോഡില്‍ താഴ്വാരം വളയനാട്ട് വീട്ടില്‍ അഭിഷേക് – അഞ്ജലി ദമ്പതികളുടെ 5 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് അനുകൃതയാണ് മരിച്ചത്.
ഇന്നലെ രാത്രിയിൽ കുട്ടിക്ക് പാല് കൊടുത്തിരുന്നു – തുടർന്ന് പുലർച്ചെ നോക്കിയപ്പോൾ കുട്ടിക്ക് അനക്കം ഇല്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഉറക്കത്തിനിടെ പാല് തികട്ടി വന്ന് തൊണ്ടയിൽ കുരുങ്ങിയതാണ് മരണത്തിന് കാരണമായതെന്ന് പറയുന്നു. സംസ്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് നടത്തി.
.
