NCT
KeralaNewsThrissur News

ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു. : കുപ്രസിദ്ധ ഗുണ്ടകളായ രണ്ടുപേരെ ജയിലിലടച്ചു.

കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകയായ കാട്ടൂര്‍ വില്ലേജ്, പറയക്കടവ് ദേശത്ത്, കരിപ്പാടത്ത് വീട്ടില്‍ ഷൈജു എന്നും ചക്കു എന്നും വിളിക്കുന്ന ഷൈജുമോന്‍ 39 വയസ്സ് എന്നയാളെയും വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ തളിക്കുളം വില്ലേജിൽ, പുളിയന്‍തുരുത്ത് ദേശത്ത്, മണക്കാട്ടുപ്പടി വീട്ടില്‍ സുഹൈല്‍ എന്ന് വിളിക്കുന്ന സിജില്‍രാജ് (21 വയസ്സ്) എന്നയാളെയുമാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചത്..

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

ഷൈജുമോന് അന്തിക്കാട്, കാട്ടൂര്‍, തൃശൂര്‍ ടൗണ്‍ വെസ്റ്റ്, കൈപ്പമംഗലം, ചേര്‍പ്പ്, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമകേസുകളും മൂന്ന് അടിപിടി കേസുകളും മൂന്ന് കവർച്ച കേസുകളും ഒരു മോഷണ കേസും ഒരു മയക്കുമരുന്ന് കേസും അടക്കം 13 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

സിജില്‍രാജ് വാടാനപ്പിളളി, വലപ്പാട്, മതിലകം, കൊടുങ്ങല്ലൂര്‍, പുതുക്കാട്, കൊല്ലങ്കോട്, ചാവക്കാട് പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമ കേസ്, രണ്ട് അടി പിടി കേസും ഏഴ് കളവ് കേസും ഒരു കവർച്ച കേസും രണ്ട് പോക്സോ കേസും അടക്കം 14 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ഷൈജുമോന്‍, സിജില്‍രാജ് എന്നിവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും വാടാനപ്പിളളി പോലീസ് ഇൻസ്പെക്ടർ ഷൈജു, ASI പ്രവീണ്‍, കാട്ടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ E.R ബൈജു, SCPO മാരായ ഫെബിന്‍, രമ്യ എന്നിവർ പ്രധാന പങ്ക് വഹിച്ചു.

2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 185 ഗുണ്ടകൾക്കെതിരെയാണ് കാപ്പ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഇതിൽ 60 ഗുണ്ടകളെ ജയിലിലടച്ചു, 125 ഗുണ്ടകളെ നാടുകടത്തുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചു.

“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

Related posts

ഗവ. എൽ.പി.സ്കുൾ അന്തിക്കാടിൻ്റെ നിർമ്മാണോദ്ഘാടനം നാട്ടിക എം.എൽ.എ. സി .സി .മുകുന്ദൻ നിർവഹിച്ചു.

murali

മാലിന്യമലയിൽ നിന്ന് കായികവിസ്മയത്തിലേക്ക്: ഐ.എം. വിജയൻ സ്‌പോർട്‌സ് കോംപ്ലക്സ് നാളെ (നവംബർ 03) നാടിന് സമർപ്പിക്കും.

murali

അരിമ്പൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

murali
error: Content is protected !!