കൈപ്പമംഗലം ചളിങ്ങാട് പള്ളി നടയിലുള്ള സെന്റ് ജോസഫ് പള്ളിയിൽ കയറി അഞ്ച് നേർച്ചപ്പെട്ടികളിൽ നിന്ന് ഏകദേശം 40000 (നാൽപതിനായിരം) രൂപയോളം കളവ് ചെയ്തു കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
അന്തിക്കാട് മുറ്റിച്ചൂർ, കുരികാപ്പീടിക വീട്ടിൽ സജീർ (27 വയസ്സ്) , എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. സജീർ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു ആർ, സബ്ബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, ജൈസൻ, മണികണ്ഠൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സൂരജ് , സിവിൽ പോലീസ് ഓഫീസർ ദിനേശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
