വലപ്പാട് ബീച്ചിൽ ഇന്ന് വൈകീട്ടു കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചാഴൂർ സ്വദേശി കല്ലിങ്ങൽ കൊച്ചു മകൻ മിത്രൻ (81) ആണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.
വൈകീട്ട് അഞ്ച് മണിയോടെയാണ് വലപ്പാട് ബീച്ചിൽ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. അഴീക്കോട് കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
