ഏങ്ങണ്ടിയൂർ പൊക്കുളങ്ങരയിൽ ആംബുലൻസ് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. ഏങ്ങണ്ടിയൂർ സ്വദേശി ആറുകെട്ടി വീട്ടിൽ രാധാകൃഷ്‌ണൻ്റെ ഭാര്യ സുഷമ (55) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ചെക്കപ്പിന് പോയി എങ്ങണ്ടിയൂരിലുള്ള വീട്ടിലേക്ക് വരുന്നതിനിടെ പൊകുളങ്ങരയിൽ നിയന്ത്രണം വിട്ട ആംബുലൻസ് സർവീസ് റോട്ടിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
രോഗിയുടെ കൂടെയുണ്ടായിരുന്ന യുവതിയെ തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ മൃതദേഹം എങ്ങണ്ടിയൂരിലെ എം എ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
