എറണാകുളം : നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് യുവാവും, യുവതിയും മരിച്ചു. ആലപ്പുഴ മുട്ടാർ പുത്തൻപറമ്പിൽ സുരേഷിൻ്റെ മകൻ സൂരജ് കെ.എസ്, തൃശൂർ പഴുവിൽ വെസ്റ്റ് വള്ളൂക്കാട്ടിൽ അശോക് കുമാറിൻ്റെ മകൾ ശ്വേത അശോക് എന്നിവരാണ് മരിച്ചത്.
രാത്രി 12.45ന് ആണ് സംഭവം. ഫോറം മാളിൽ നിന്ന് ശ്വേതയെ കാക്കനാടുള്ള താമസസ്ഥലത്ത് വിടാൻ പോകുമ്പോൾ തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
