പറപ്പൂക്കര മൂത്രത്തിക്കരയിൽ മകൻ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു. മൂത്രത്തിക്കര മേക്കാടൻ രവിയെയാണ് മകൻ വിഷ്ണു വെട്ടിപ്പരിക്കേൽപ്പിച്ചത്. പിന്നീട് വീടിനു മുകളിൽ കയറിയ വിഷ്ണു ആത്മഹത്യാ ഭീഷണി മുഴക്കി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിഷ്ണുവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് കീഴ്പ്പെടുത്തിയത്. ഗുരുതരാവസ്ഥയിലായ ശിവനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
അതേസമയം വീട്ടിലെ മുറിയില്‍ ആഭിചാരക്രിയയുടെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുടി കത്തിച്ചതായും കോഴിത്തല വച്ചതായും കണ്ടെത്തി. കരാട്ടെ ഉള്‍പ്പെടെയുള്ള ആയോധനകലകള്‍ വശമുള്ള ആളാണ് വിഷ്ണുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 45 ദിവസമായി വിഷ്ണു വീട്ടില്‍ ഉണ്ടായിരുന്നുവെന്നും വീട് അടച്ചിട്ട് ആഭിചാരക്രിയകള്‍ നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
മാതാപിതാക്കളെ ഇറക്കി വിട്ട ശേഷം ആയിരുന്നു ആഭിചാരക്രിയ. പിതാവിന് ലൈഫ് മിഷനില്‍ വീട് പാസായിരുന്നു. സ്ഥലത്തിന്റെ രേഖകള്‍ എടുക്കാന്‍ എത്തിയപ്പോഴാണ് പിതാവിനെ ആക്രമിച്ചത്.
