NCT
KeralaNewsThrissur News

കുറിക്കമ്പനി പൊളിഞ്ഞു; പരാതിക്കാരന് 1,05,000 രൂപയും പലിശയും നൽകണം.

തൃശൂർ : കുറിയുടെ സെക്യൂരിറ്റിയായി നിക്ഷേപിച്ച തുക തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ ചിയ്യാരം സ്വദേശി നാടോടി വീട്ടിൽ കരുണൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചിയ്യാരത്ത് പ്രവർത്തിച്ചു വരുന്ന ചിയ്യാരം കുറീസ് ആൻറ് ലോൺസ് (പി) ലിമിറ്റഡിൻ്റെ ചെയർമാൻ, ഡയറക്ടർമാരായ ടി.എ.മത്തായി, ഇ.ജെ. ഫ്രാൻസിസ്, ലിജോ ജോൺ, എം. ഓ.ലോനപ്പൻ, ടി.വി.ഷാജു, ബിജു ജോൺ, പി.ജി. രാജേഷ്, ടി.സി.ജോർജ് എന്നിവർക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി ഇപ്രകാരം വിധിയായത്.

കരുണൻ എതിർകക്ഷി സ്ഥാപനത്തിൽ ചേർന്ന കുറി വിളിച്ച് 90,000 രൂപ കുറിയുടെ സെക്യൂരിറ്റി തുകയായി നിക്ഷേപിക്കുകയായിരുന്നു. നിക്ഷേപത്തിൻ്റെ പലിശ കൊണ്ട് കുറി വെച്ചു പോകുമെന്നാണ് അറിയിച്ചിരുന്നത്. കുറി പൂർത്തിയായെങ്കിലും നിക്ഷേപ സംഖ്യ തിരികെ നൽകുകയുണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃ കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കുറി സെക്യൂരിറ്റി നിക്ഷേപ സംഖ്യ തിരികെ നൽകാതിരുന്ന എതിർകക്ഷികളുടെ പ്രവൃത്തി അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയുമാണെന്ന് കോടതി വിലയിരുത്തി.
കമ്പനി ഡയറക്ടർമാർക്ക് ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ,, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 90,000 രൂപയും, ഈ തുകക്ക് 2017 ജൂലൈ 31 മുതൽ 9% പലിശയും, നഷ്ടപരിഹാരം ആയി 10,000 രൂപയും, ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരനു വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി.

Related posts

ലൈംഗിക പീഡന കേസ്സിലെ പ്രതിക്ക് 51 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ

murali

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു.

murali

‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിൽ പിടിച്ചെടുത്ത ലക്ഷങ്ങൾ വിലവരുന്ന വൻ ലഹരിമരുന്ന് ശേഖരം കൂട്ടത്തോടെ കത്തിച്ചു ചാമ്പലാക്കി.

murali
error: Content is protected !!