NCT
KeralaNewsThrissur News

ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

അന്തിക്കാട് : ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പെരിങ്ങോട്ടുകര കിഴക്കുംമുറി കൈമഠം ജോസിന്റെ ഭാര്യ എൽസി (69) ആണ് മരിച്ചത്. ചാഴൂർ തെക്കേ ആൽ സെന്ററിന് സമീപം റോഡരികിലൂടെ പള്ളിയിലേക്ക് കുർബാന കാണാൻ നടന്നു പോകുകയായിരുന്ന എൽസിയെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

സെപ്തബർ 28ന് രാവിലെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് തൃശൂർ അശ്വനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. മക്കൾ: സിജോ, ലിൻ്റോ, ലിസി. മരുമക്കൾ: ജോൺസി, സ്റ്റെഫി, സൈമൺ.

Related posts

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ചതായി സുരേഷ് ഗോപി.

murali

ആദിവാസി കോളനിയിൽനിന്ന് കാണാതായ രണ്ടു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി.

murali

വീട്ടുപരിസരത്ത് കൂത്താടികളെ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമക്ക് 2000 രൂപ പിഴ വിധിച്ച് കോടതി.

murali
error: Content is protected !!