NCT
KeralaNewsThrissur News

ശബരിമലയിൽ സ്വർണ പാളി മോഷണം : കറുത്ത വേഷം ധരിച്ച് മഹിള കോൺഗ്രസ് വാടാനപ്പള്ളിയിൽ പ്രതിഷേധ ധർണ നടത്തി.

വാടാനപ്പള്ളി : മഹിള കോൺഗ്രസ് വാടാനപ്പള്ളി മണ്ഡലം കമ്മിറ്റി ശബരിമലയിൽ സ്വർണ പാളിയിൽ നടന്ന മോഷണത്തിനെതിരെ കറുത്ത വേഷം ധരിച്ച് പ്രതിഷേധ ധർണ നടത്തി. മഹിള കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ടി. നിർമല ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സുചിത്ര ദിനേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്‌ മുഖ്യ പ്രഭാഷണം നടത്തി.

ജില്ല ജനറൽ സെക്രട്ടറി സി.എം. നൗഷാദ്, ബ്ലോക്ക് പ്രസിഡന്റ്‌ ദീപൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ്‌ അഡ്വ. എം.എ.മുസ്തഫ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ വി.സി.ഷീജ, ജില്ല ജനറൽ സെക്ര ട്ടറിമാരായ സുഗന്ധിനി ഗിരീഷ്, പ്രിൻസി സുരേഷ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷെഫീന ഷബീർ അലി, ഫാത്തിമ ജലീൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ഭാരവാഹികളായ സി.എൻ.സുരജ , ബഷീറ നൂറുദ്ധീൻ, സുജാത ഹരിഹരൻ, ശ്രീകല സജീവൻ, കുമാരി സുരേഷ്,

കോൺഗ്രസ്‌ നേതാക്കളായ സി.എം..രഘുനാഥ്, ഐ.പി. പ്രഭാകരൻ,പി.ഡി. ബെന്നി, രാഗനാഥൻ വയ്ക്കാട്ടിൽ, പി.വി. ഉണ്ണികൃഷ്ണൻ, സെമീർ ഹംസ, ഗിരീഷ്, സുനിൽ വാലത്ത്, അഷ്‌റഫ്‌, രമി ഹരിച്ചന്ദ്രൻ, ആമിനക്കുട്ടി യുസഫ്, സബീന റാഫി, സീമ സുനിൽ, ലൈല സത്യൻ, സക്കീന ഷംസുദ്ധീൻ, സീനത്ത്, അഷ്‌റഫ്‌ ഷാനി, ചഞ്ചല, ജയ ബാബു എന്നിവർ പങ്കെടുത്തു.

Related posts

നടനും, തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു.

murali

അവധിക്ക് വീട്ടിലെത്തിയ 55 കാരനായ പ്രവാസി മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു.

murali

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വൻ വർധനവിലേക്ക്.

murali
error: Content is protected !!