NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ ബസ് യാത്രക്കാരിയെ കയ്യിൽ കടന്നുപിടിച്ച് അപമാനിച്ച കണ്ടക്ടർ അറസ്റ്റിൽ.

കൊടുങ്ങല്ലൂർ : ബസ്സിൽ യാത്രചെയ്യുകയായിരുന്നു 42 വയസുള്ള അതിജീവിതയെ ടിക്കറ്റെടുക്കുന്ന സമയം ബസിലെ കണ്ടക്ടറായ പ്രതി കൈയ്യിൽ കയറിപിടിച്ച് മാനഹാനിവരുത്തിയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ കൊടുങ്ങല്ലൂർ പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി കോഴിപറമ്പിൽ വീട്ടിൽ സജീവൻ 49 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

സജീവൻ കൊടുങ്ങല്ലൂർ മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു അടിപിടിക്കേസിലും ഭാര്യയെ ക്രൂരതക്ക് വിധേയയാക്കിയ കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസുകളിലും പൊതുജനങ്ങളുടെ സുരക്ഷക്ക് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത ഒരു കേസ്സിലും അടക്കം അഞ്ച് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ.ബി.കെ, എസ് ഐ മാരായ സജിൽ കെ ജി, ബാബ ടി വി സി പി ഒ മാരായ ഷമീർ വിഷ്ണു, അമൽദേവ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപികയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തു; സഹ അധ്യാപകന് ക്രൂരമര്‍ദ്ദനം. അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

murali

ആശുപത്രിയിൽ രോഗിയുടെ സ്വർണം മോഷ്ടിച്ച കൂട്ടിരിപ്പുകാരി പിടിയിലായി.

murali

വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ.

murali
error: Content is protected !!