NCT
KeralaNewsThrissur News

യുവതിയെ തിളപ്പിച്ച വെള്ളം ദേഹത്തൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ചാഴൂർ സ്വദേശി അറസ്റ്റിൽ.

അന്തിക്കാട് :  ഭർത്താവ് മരണപ്പെട്ട യുവതിയെ പ്രതിയുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്ന് കൂടെ താമസിപ്പിച്ച് 02-06-2023 തിയ്യതിയിൽ രാത്രി 11.00 മണിയോടെ വാൾ ഇട്ട് വയ്ക്കുന്ന ഒറയും ചേർന്നുള്ള കമ്പി വടികൊണ്ട് അടിച്ചും തിളപ്പിച്ച വെള്ളം ദേഹത്തൊഴിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ചാഴൂർ സ്വദേശി അറസ്റ്റിൽ.

ഈ കേസ്സിലെ പ്രതിയായ കുതിര പ്രവി എന്നറിയപ്പെടുന്ന ചാഴൂർ പാറക്കുളം സ്വദേശി കൊട്ടേക്കാട് വീട്ടിൽ പ്രവീഷ് 36 വയസ് എന്നയാളെയാണ് ബഹു കോടതിയുടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള വാറണ്ട് പ്രകാരം തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പ്രവീഷ് അന്തിക്കാട് വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി കാമുകിയെ വീട്ടിൽകൊണ്ട് വന്ന് താമസിപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ ഭാര്യയെയും 3 വയസുള്ള മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസുകളിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത മൂന്ന് കേസുകളിലും അടക്കം ആകെ ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ അഫ്സൽ എം, സി പി ഒ മാരായ അമൽദേവ്, പ്രതീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

കൊടുങ്ങല്ലൂർ ക്ഷേത്ര മൈതാനത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച ആൾ പിടിയിൽ.

murali

വിദ്യാര്‍ത്ഥിനിയെ കാറിടിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍.

murali

ഗുരുവായൂര്‍ മേല്‍ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മന മധുസൂദനന്‍ നമ്പൂതിരി തെരഞ്ഞെടുത്തു.

murali
error: Content is protected !!