പെരിഞ്ഞനം ബീച്ചിൽ വീട്ടിൽ നിന്നും 25 പവൻ്റെ സ്വർണ്ണാഭരണങ്ങൾ കാണാതായതായി പരാതി. പെരിഞ്ഞനം ആറാട്ട്കടവിനടുത്തുള്ള ഒരു വീട്ടിൽ നിന്നുമാണ് നവരത്ന മോതിരം ഉൾപ്പെടെ കാണാതായത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയിട്ടുള്ളത്.
കഴിഞ്ഞ ദിവസം ആഭരണങ്ങൾ അണിയാനായി നോക്കിയപ്പോഴാണ് ഇവ അലമാരയിൽ ഇല്ലെന്ന് കാണുന്നത്. ഉടമ കയ്പമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു
