അരിമ്പൂർ : പഞ്ചമം ആർക്കേഡിൽ താമസിക്കുന്ന സ്വകാര്യ ബാങ്ക് മാനേജറുടെ കാർ കത്തിനശിച്ചു. പുല്ലഴി സ്വദേശി കമ്മത്ത് വീട്ടിൽ കെ ഹരികൃഷ്ണൻ്റെ KL 08 CB 1499 നമ്പർ ഹ്യുണ്ടായി I 20 കാർ ആണ് കത്തിനശിച്ചത്.
പുലർച്ചെ 2.30 യോടെ കാർ കത്തുന്നത് കണ്ട് നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. കാർ പൂർണ്ണമായി കത്തിനശിച്ചു. കാറിൻ്റെ ഗ്ലാസ്സുകൾ പൊട്ടിച്ച നിലയിലായിരുന്നു. കാർ കത്തിച്ചതായാണ് സംശയം. ഇത് സംബന്ധിച്ച് അന്തിക്കാട് പൊലീസിൽ പരാതി നൽകി.
