ചാവക്കാട് : കടപ്പുറം തൊട്ടാപ്പ് മാളൂട്ടി വളവിൽ നിയന്ത്രണം വിട്ട ബൈക്ക് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെള്ളാങ്ങല്ലൂർ തൈപറമ്പിൽ വീട്ടിൽ റിസാൽ (22)ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന തളിക്കുളം സ്വദേശി പണിക്കവീട്ടിൽ ഷാഹിദിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
