NCT
KeralaNewsThrissur News

എടമുട്ടത്ത് സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു.

ദേശീയപാതയിൽ എടമുട്ടം സെൻ്ററിൽ വാഹനാപകടം, സ്കൂട്ടറിൽ നിന്നും തെന്നി വീണ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ചെറുവട്ടത്ത് ഉബൈദിൻ്റെ ഭാര്യ സെബീന (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45 നായിരുന്നു അപകടം.

സ്കൂട്ടറും, ലോറിയും ചെന്ത്രാപ്പിന്നി ഭാഗത്തേയ്ക്ക് വരികയായിരുന്നു. പെട്ടന്ന് സ്കൂട്ടർ സ്കിഡ് ആയതിനേതുടർന്ന് മറിയുകയായിരുന്നു. സ്കൂട്ടറിന് പിന്നിലിരുന്ന യാത്ര ചെയ്യുകയായിരുന്നു വീട്ടമ്മ, റോഡിൽ വീണ ഇവരുടെ ദേഹത്ത് കൂടി ടോറസ് ലോറി കയറുകയായിരുന്നുവെന്ന് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആംബുലൻസ് പ്രവർത്തകർ വലപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി ആഘോഷം : കലാപരിപാടികൾക്ക് അപേക്ഷകൾ ക്ഷണിച്ചു.

murali

ഓപ്പറേഷൻ തണ്ടർ: 5 ലിറ്റർ വാറ്റുചാരായവുമായി 67കാരൻ അറസ്റ്റിൽ.

murali

നാട്ടിക നിയോജക മണ്ഡലം എംഎൽഎ വിദ്യാഭ്യാസ അവാർഡ് – 2024. അപേക്ഷ ക്ഷണിക്കുന്നു.

murali
error: Content is protected !!