ചേര്‍പ്പ് : കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടയെ ജയിലിലാക്കി. ഊരകം വില്ലേജ്, കരുവന്നൂര്‍ ചെറിയപ്പാലം ദേശത്ത്, പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അച്ചു എന്നു വിളിക്കുന്ന അക്ഷയ് (23 വയസ്സ്) എന്നയാളെയാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചത്. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
അക്ഷയ് ചേര്‍പ്പ് , ഇരിങ്ങാലക്കുട എന്നീ പോലീസ് സ്റ്റേഷനുകളിലായി നാല് വധ ശ്രമകേസുകൾ അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അക്ഷയ് ന് കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, ചേർപ്പ് പോലീസ് ഇന്‍സ്പെക്ടര്‍ ഷാജൻ എം എസ് , സബ്ബ് ഇന്‍സ്പെക്ടര്‍ സുബിന്ദ്. K.S, ASI ജ്യോതിഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് എന്നിവർ പ്രധാന പങ്ക് വഹിച്ചു.
