കയ്പമംഗലം ചളിങ്ങാട് മുള്ളൻപന്നിയെ കണ്ടെത്തി. ഒറ്റത്തൈ സെൻ്ററിന് കിഴക്ക്, വാർഡ് മെമ്പർ പി.എച്ച്. അബ്ദുല്ലയുടെ വീട്ടുപറമ്പിലാണ് മുള്ളൻപന്നിയെ കണ്ടത്. പറമ്പിലെ മതിക്കെട്ടിൽ കുടുങ്ങിയ നിലയിലായിരുന്നു മുള്ളൻപന്നി.
ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചതനുസരിച്ച് ചാലക്കുടിയിൽ നിന്നും എത്തിയ വനപാലകർ മുള്ളൻപന്നിയെ കൂട്ടിലാക്കി സംരക്ഷിച്ച് കൊണ്ടുപോയിട്ടുണ്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം.
