ഒല്ലൂർ : കുരിയചിറയിലുള്ള പെട്രോൾ പമ്പിൽ നിന്നും ഒല്ലൂർ സ്വദേശിയുടെ ബൈക്ക് മോഷണം പോയ കേസിലെ പ്രതിയായ കോഴിക്കോട് താമരശ്ശേരി അംബയതോട് സ്വദേശിയായ പൊന്നോത്ത് വീട്ടിൽ ഫൈസൽ (30) എന്നയാളെ ഒല്ലൂർ പോലീസ് പാലക്കാട് നിന്നും പിടികൂടി.
29.10.2025 തിയ്യതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നേദിവം ഒല്ലൂർ സ്വദേശി ബൈക്ക് കുരിയചിറയിലെ പെട്രോൾ പമ്പിൽ പാർക്ക് ചെയ്‌തിരുന്നു . പിന്നീട് ബൈക്ക് മോണം പോവുകയായിരുന്നു. ഇക്കാര്യത്തിന് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
സാങ്കേതിക സഹായത്തോടെയുള്ള അന്വേഷത്തിലും സമാനരീതിയിലുള്ള രീതിയിലുള്ള മോഷ്ടാക്കളെ കുറിച്ചുള്ള അന്വേഷണത്തിലും സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വിദഗ്‌ധ അന്വേഷണത്തിലും മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു. പിന്നീട് സൈബർ സെല്ലിൻറെ സഹായത്തോടെ അന്വേഷണ സംഘം അതി വിദഗ്ധമായി പ്രതിയെ പാലക്കാട് നിന്നും പിടികൂടുകയായിരുന്നു.
അന്വേഷണത്തിൽ പ്രതിക്ക് അമരശ്ശേരി, വെള്ളായിൽ, കോഴിക്കോട് ടൌൺ, കളമശ്ശേരി എന്നീ സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള ആറോളം കേസുകളിലെ പ്രതിയാണെന്ന് കണ്ടെത്തി. അസിസ്റ്റൻറ് കമ്മീഷണർ സി.പി സുധീരൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ER ബൈജു, സബ് ഇൻസ്പെക്ടർ അരുൺകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ KN നിരാജ് മോൻ, PP അജിത്ത്, S വിനീത് എന്നിവരാണ് ഉണ്ടായിരുന്നത്.
