NCT
KeralaNewsThrissur News

2.300 ലിറ്റർ വാറ്റു ചാരായവുമായി ഒരാൾ പിടിയിൽ.

പുതുക്കാട് : 2.300 ലിറ്റർ വാറ്റു ചാരായവുമായി ഒരാൾ പിടിയിൽ. കല്ലൂർ മാവിൻചുവട് സ്വദേശി തെങ്ങിൽ വീട്ടിൽ റെജി 55 വയസ് എന്നയാളുടെ വീട്ടിൽ നിന്നാണ് റെജിയെ സർക്കാർ നിയമം മൂലം നിരോധിച്ച 2.300 ലിറ്റർ വാറ്റു ചാരായവുമായി പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

റെജി പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2005 ൽ ചാരായം വാറ്റിയ കേസിലും, അമിതമായ ലാഭം ഉണ്ടാക്കുന്നതിനായി പണം പന്തയം വെച്ച് ചീട്ടു കളിച്ച കേസിലും പ്രതിയാണ്.

പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആദം ഖാൻ,സബ് ഇൻസ്‌പെക്ടർ പ്രദീപ് എൻ, പ്രോബേഷൻ എസ്ഐ വിഷ്ണു, ജിഎസ്ഐ മാരായ സുധീഷ്,ജോബി, ധനലക്ഷ്മി എസ്സിപിഒ മാരായ ബിജു, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Related posts

ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.

murali

പുറനാട്ടുകര ക്ഷേത്രക്കുളത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു.

murali

ലോറിയും, ബൈക്കും കൂട്ടിയിടിച്ച് 15 വയസുകാരന് ദാരുണാന്ത്യം.

murali
error: Content is protected !!