നെല്ലങ്കരയിൽ ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കൂട്ടാല പടിഞ്ഞാപ്പുറത്ത് കുരിയൻ മകൻ പ്രിൻസ് (38) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിൻസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
