NCT
KeralaNewsThrissur News

തൃശൂർ ജില്ലാ റവന്യൂ കലോത്സവത്തിന് അരങ്ങുണർന്നു.

തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നൃത്ത സംഗീതാവിഷ്കാരങ്ങളോടെ വർണ്ണാഭമായ തുടക്കം. കലോത്സവത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിൽ സിനിമാതാരം ജയരാജ് വാര്യർ നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

19 വേദികളിലായി അരങ്ങേറുന്ന കലോത്സവത്തിൽ ജില്ലയിലെ 8500-ലേറെ വിദ്യാർത്ഥി പ്രതിഭകൾ മത്സരിക്കും. മുനിസിപ്പൽ ടൗൺഹാൾ പ്രധാന വേദിയായും ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് സ്‌കൂൾ, സെന്റ് മേരീസ് സ്‌കൂൾ, ഡോൺ ബോസ്കോ സ്‌കൂൾ എന്നിവ മറ്റ് മത്സരവേദികളായും സജ്ജീകരിച്ചിട്ടുണ്ട്. സംസ്കൃതോത്സവം നാഷണൽ സ്‌കൂളിലും അറബിക് കലോത്സവം ഗവ. എൽ.പി. സ്‌കൂളിലുമാണ് നടക്കുന്നത്.

രണ്ടാം ദിനം ഒപ്പന, മാപ്പിളപ്പാട്ട്, അക്ഷരശ്ലോകം, പ്രസംഗമത്സരം, കേരളനടനം, ചവിട്ടുനാടകം, പരിചമുട്ടുകളി, മോണോ ആക്ട്, മിമിക്രി, ശാസ്ത്രീയ സംഗീതം, ബാൻഡ് മേളം തുടങ്ങി വിവിധ ഇനങ്ങളിലെ മത്സരങ്ങൾ വിവിധ വേദികളിലായി നടന്നു.

സാഹിത്യകാരൻ അശോകൻ ചരുവിൽ, കൂടിയാട്ട കലാകാരൻ വേണുജി, കഥകളി കലാകാരൻമാരായ കലാനിലയം രാഘവനാശാൻ, സദനം കൃഷ്ണൻകുട്ടി, കൂടിയാട്ട കലാകാരൻ അമ്മന്നൂർ പരമേശ്വര ചാക്യാർ, സിനിമാ സംവിധായകൻ പ്രേംലാൽ, ചിത്രകാരി കവിത ബാലകൃഷ്ണൻ, കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം രേണു രാമനാഥൻ എന്നിവർ മുഖ്യാതിഥികളായി.

സ്വാഗത ഗാനത്തിന് സംഗീതം നൽകിയ സനൽ ശശീന്ദ്രനെയും കലോത്സവ ലോഗോ രൂപകല്പന ചെയ്ത ജിൻ്റോ ജോസഫിനെയും ചടങ്ങിൽ ആദരിച്ചു. സ്വച്ഛ് സർവ്വേക്ഷൺ 2025’ ദേശീയ ശുചിത്വ സർവേയുടെ ഭാഗമായി സീറോ വേസ്റ്റ് ഇവന്റ് എന്ന പദ്ധതിയിൽ പ്രവർത്തിക്കുന്ന ഗ്രീൻപ്രോട്ടോകോൾ വളന്റിയേഴ്സിന് ശുചിത്വ മിഷനും ഇരിങ്ങാലക്കുട നഗരസഭയും ചേർന്ന് നൽകുന്ന ടീ ഷർട്ടുകൾ ജയരാജ്‌ വാര്യർ വിതരണം ചെയ്തു.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈല ടി, എറണാകുളം മേഖല ഹയർ സെക്കൻഡറി ആർ.ഡി.ഡി. ഡോ. ഡി.ജെ. സതീഷ്, തൃശൂർ പ്രിൻസിപ്പാൾ ഡയറ്റ് ഡോ. ഡി. ശ്രീജ, അസി. ഡയറക്ടർ വി.എച്ച്.എസ്.ഇ. നവീന പി, തൃശൂർ ഡി.പി.സി. എസ്.എസ്.കെ. ഡോ. ബിനോയ് എൻ.ജെ, ചാവക്കാട് ഡി.ഇ.ഒ. രാധ ടി, ഇരിങ്ങാലക്കുട എ.ഇ.ഒ. രാജീവ് എം.എസ്, തൃശൂർ വെസ്റ്റ് എ.ഇ.ഒ. ബിജു പി.ജെ, ചാലക്കുടി എ.ഇ.ഒ. നിഷ പി.ബി, ചേർപ്പ് എ.ഇ.ഒ. എം.വി സുനിൽകുമാർ, മാള എ.ഇ.ഒ. സുരേഷ് കെ.കെ, ചാവക്കാട് എ.ഇ.ഒ. സിന്ധു വി.ബി, സ്വീകരണ കമ്മിറ്റി കൺവീനർ സ്വപ്‌ന സി.വി തുടങ്ങിയവർ പങ്കെടുത്തു.

Related posts

മോഷ്ടിച്ച വാഹനം അപകടത്തിൽപ്പെട്ടു.

murali

ഉദ്ഘാടനത്തിന് വിളിക്കുന്നവർ എംപിയേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി.

murali

കൂട്ട ആത്മഹത്യാശ്രമം: ഒരാൾ മരിച്ചു.

murali
error: Content is protected !!