NCT
KeralaNewsThrissur News

ബൈക്ക് യാത്രക്കാരനെ അസഭ്യം പറയുകയും ആക്രമിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസ്സിൽ പ്രതി പിടിയിൽ.

ചേർപ്പ് :  തൃപ്രയാർ – തൃശ്ശൂർ റോഡിലൂടെ ചേർപ്പ് വെസ്റ്റ് സ്വദേശി വയ്യാതിൽ വീട്ടിൽ ഷാനവാസ് 42 വയസ്സ് എന്നയാൾ ഭാര്യയും 5 വയസുള്ള മകനുമായി പോവുകയായിരുന്ന മോട്ടോർ സൈക്കിളിനെ അമിതവേഗതയിലും അശ്രദ്ധമായും മനുഷ്യ ജീവന് അപകടം വരത്തക്ക വിധം പ്രതി ഓടിച്ച് വന്ന ബസ്സ് പാലക്കൽ വെച്ച് അപകടകരമായ രീതിയിൽ മറികടക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ

ഷാനവാസിനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിന് ബസ് ഡ്രൈവറായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കരുപടന്ന അറയ്ക്കപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റാഫി ( വയസ്സ്) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് റാഫി മതിലകം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചേർപ്പ് പോലീസ് സ്റ്റേഷനുകളിലായി യുവതിയെ തട്ടിക്കൊണ്ട് പോയി ലൈഗികമായി പീഡിപ്പിച്ച ഒരു കേസ്സിലും മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ അമിതവേഗതയിലും അശ്രദ്ധമായും വാഹനം ഓടിച്ചതിനുള്ള അഞ്ച് കേസുകളിലും അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എം എസ്, സബ്ബ് ഇൻസ്പെക്ടർ സുബിന്ദ് കെ എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

കത്രീന അന്തരിച്ചു.

murali

ദേശീയ അവാർഡിൽ വീണ്ടും ചരിത്രമെഴുതി മമ്മൂട്ടി.

murali

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്ലോക് റൂം നടത്തിപ്പിന് റെക്കോര്‍ഡ് ലേല തുക.

murali
error: Content is protected !!