കൊടുങ്ങല്ലൂർ – തൃശൂർ റൂട്ടിൽ ചേർപ്പ് ഊരകത്ത് സ്വകാര്യ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ചേർപ്പ് ഊരകം സ്വദേശി തളിക്കുളം വീട്ടിൽ ജെറിൻ്റെ ഭാര്യ സ്നേഹ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം.
കൊടുങ്ങല്ലൂർ നിന്നും തൃശൂരിലേക്ക് വന്നിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെവന്നിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ബസ്സിനടിയിൽപെട്ടുപോയ യുവതി തൽക്ഷണം മരിക്കുകയായിരുന്നു.
