NCT
KeralaNewsThrissur News

വെള്ളാങ്കല്ലൂരിൽ വൻ തീപിടിത്തം.

ഇരിഞ്ഞാലക്കുട : വെള്ളാങ്കല്ലൂർ കോണത്തുകുന്ന് കിഴക്ക് പാലപ്രക്കുന്നിൽ വൻ തീപിടിത്തം, ഇവിടെ പ്രവർത്തിക്കുന്ന ഒരു പ്ലാസ്‌റ്റിക് ആർടിഫിഷ്യൽ ഫ്ളവേഴ്‌സ് നിർമ്മാണക്കമ്പനിയുടെ ഗോഡൗണിലാണ് തീടിപിടിത്തം ഉണ്ടായിട്ടുള്ളത്. ഇന്ന് വൈകീട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം.

ഇരിഞ്ഞാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നും, തൃശൂർ, ചാലക്കുടി, മാള എന്നിവിടങ്ങളിൽ നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇനിയും പൂർണ്ണമായും അണക്കാനായിട്ടില്ല. പരിസരവാസിയായ ഷൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹരിശ്രീ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായിട്ടുള്ളത്. വൈദ്യുതി ഷോട് സർക്യൂട്ടാണ് കാരണമെന്ന് പറയുന്നു.

Related posts

തീരദേശത്തിന്റെ സ്വന്തം കളിക്കളമായ വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ട് ഒരു കോടി ചെലവഴിച്ച് നവീകരിക്കുന്നു.

murali

ചേർപ്പ് ചൊവ്വൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു.

murali

വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവം : നവംബർ 3 മുതൽ 6 വരെ ഏങ്ങണ്ടിയൂരിൽ.

murali
error: Content is protected !!