NCT
KeralaNewsThrissur News

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരണപ്പെട്ട കേസ്സിൽ; ഭർത്താവ് അറസ്റ്റിൽ.

വരന്തരപ്പിള്ളി : വരന്തരപ്പിള്ളി വില്ലേജ് മനക്കലക്കടവ് സ്വദേശിനി വെളിയത്ത് പറമ്പിൽ വിട്ടിൽ അർച്ചന 20 വയസ് എന്നവർ 26-11-2025 തീയതി വൈകീട്ട് 03.40 മണിക്കും 04.00 മണിക്കും ഇടയിലുള്ള സമത്താണ് മാട്ടുമലയിലുള്ള ഭർത്താവിന്റെ വിടിനോട് ചേർന്നുള്ള കനാലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ മരണപ്പെട്ടത്. മരണപ്പെടുന്ന സമയം അർച്ചന 5 മാസം ഗർഭിണിയായിരുന്നു.

ഈ സംഭവത്തിന് അർച്ചനയുടെ അച്ചൻ ഹരിദാസൻ 55 വയസ്സ് എന്നയാളുടെ പരാതിയിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 80 (ഭർത്താവോ ബന്ധുക്കളോ സ്ത്രീയെ ക്രൂരതയ്ക്ക് ഇരയാക്കുന്നത്), വകുപ്പ് 85 (സ്ത്രീധന മരണം) എന്നിവ പ്രകാരം കേസെടുത്തിരുന്നു.

ഈ കേസ്സിലെ പ്രതിയായ അർച്ചനയുടെ ഭർത്താവായ നന്തിപുലം വില്ലേജ് മാട്ടുമല സ്വദേശി ഷാരോൺ 25 വയസ്സ് എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ചാലക്കുടി ഡി വൈ എസ് പി വി കെ രാജു ആണ് അന്വേഷണ ഉദ്ദ്യോഗസ്ഥൻ.

ഷാരോൺ വരന്തരപ്പിള്ളി, പുതുക്കാട് പോലീസ് സ്റ്റേഷനുകളിൽ ഗഞ്ചാവ് ബീഡി വലിച്ച് കേസ്സിലും, മദ്യ ലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസ്സിലും. മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസ്സിലും അടക്കം മൂന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്.

Related posts

പ്രതിഭാ പുരസ്കാരം 2024 : എസ്എസ്.എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

murali

തളിക്കുളത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

murali

കിഴുപ്പിള്ളിക്കര സ്വദേശിയെ കാണാനില്ലെന്ന് പരാതി.

murali
error: Content is protected !!