NCT
KeralaNewsThrissur News

സ്വത്ത് തർക്കം : സഹോദരനെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.

അന്തിക്കാട് : മണലൂർ സ്വദേശി കുന്നത്തുള്ളി വീട്ടിൽ ഷാജൽ 55 വയസ്സ് എന്നയാളുടെ മണലൂരുളള വീടിൻെറ കാർ പോർച്ചിലേക്ക് അതിക്രമിച്ച് കയറി ഇയാളുടെ അനുജനായ പ്രതിസ്വത്ത് ഭാഗിച്ചുകിട്ടാത്തതിലുളള വൈരാഗ്യത്താൽ അസഭ്യം പറഞ്ഞ് തടഞ്ഞു നിർത്തി നിന്നെ ഞാൻ ഇന്ന് തീർക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിനാണ് കുണ്ടുകാട് സ്വദേശി കുന്നത്തുള്ളി വീട്ടിൽ ജയപ്രകാശ് 52 വയസ്സ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ജയപ്രകാശ് അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും വരന്തരപ്പിള്ളി, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി പണം പന്തയം വെച്ച് ചീട്ടു കളിച്ച കേസുകളിലും അടക്കം മൂന്ന് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കേഴ്സൻ വി മാർക്കോസ്, സബ്ബ് ഇൻസ്പെക്ടർ അഫ്സൽ എം, ജി എസ് ഐ സെബിൻ കുരുവിള , സി പി ഒ മാരായ കിരൺ , അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 30 വർഷം തടവും പിഴയും.

murali

മാളയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.

murali

നഗരമധ്യത്തിൽ അനധികൃത മദ്യ വിൽപ്പന: പ്രതിയെ വെറുതെ വിട്ടു.

murali
error: Content is protected !!