NCT
KeralaNewsThrissur News

ഇരിങ്ങാലക്കുടയിൽ വൻ രാസ ലഹരി വേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 245.72ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.

ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർശന സുരക്ഷാ പരിശോധനകളാണ് തൃശ്ശൂർ റൂറൽ ജില്ലയിൽ നടത്തി വരുന്നത്. ഇന്ന് 02-12-2025 തിയ്യതി പുലർച്ചെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന് ചുവപ്പ് കളറിലുള്ള കാറിൽ തൃശ്ശൂർ ഭാഗത്ത് നിന്ന് നിരോധിത മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതായി രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് സുരക്ഷാ പരിശോധനയിലുണ്ടായിരുന്ന ഡാൻസാഫ് സംഘത്തിനെ രഹസ്യ വിവരത്തിൽ പറയുന്ന കാർ കണ്ടെത്തി പരിശോധിക്കുന്നതിനായി അയക്കുകയായിരുന്നു.

ഇരിങ്ങാലക്കുട ഠാണാവിൽ നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് 32 വയസ്സ് എന്നയാളെ ചുമന്ന സ്വിഫ്റ്റ് കാറിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന “245.72” ഗ്രാം അതി മാരക രാസലഹരിയായ MDMA സഹിതം പിടികൂടിയത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും കാർ കസ്റ്റഡിലെടുക്കുകയും ചെയ്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.

ഫഹദ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം കാർ ഓടിച്ച കേസ്സിലെ പ്രതിയാണ്.

Related posts

കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു.

murali

അരിമ്പൂർ കൊലപാതകക്കേസ്: അന്തിക്കാട് സ്ക്വാഡിന് അംഗീകാരം.

murali

പ്രസിദ്ധമായ തൃപ്രയാർ ഏകാദശി മഹോത്സവത്തിന് തുടക്കം കുറിച്ചു.

murali
error: Content is protected !!