NCT
KeralaNewsThrissur News

ഇരിങ്ങാലക്കുട മുൻ നഗരസഭ വൈസ് ചെയർമാൻ്റെ വീടിൻ്റെ കോമ്പൗണ്ടിലേക്ക് പത്തോളം ഗുണ്ട് കത്തിച്ചെറിഞ്ഞ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ.

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിലെ കൊരുമ്പിശ്ശേരി വാർഡിലെ നിലവിലെ കൗൺസിലർ ആയ മനവലശ്ശേരി വില്ലേജ് കൊരുമ്പിശ്ശേരി സ്വദേശി തട്ടിൽ വീട്ടിൽ ചാർളി 64 വയസ് എന്നയാളുടെ വീടിന്റെ ഗേയ്റ്റിന് സമീപം കോമ്പൗണ്ടിലേക്ക് സ്ഫോടക വസ്തുവായ പത്തോളം ഗുണ്ട് കത്തിച്ചെറിഞ്ഞ് പൊട്ടിച്ച് പരാതിക്കാരനെ ഭയപ്പെടുത്തി

മന:പൂർവ്വം അപായം ഉണ്ടാക്കുന്നതിന് ശ്രമിച്ച സംഭവത്തിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത വകുപ്പ് 288, 3 (5), എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് വകുപ്പ് 4 (b) എന്നിവ പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തു.

ഈ കേസ്സിലെ പ്രതികളായ മനവലശ്ശേരി വില്ലേജ് കൊരുമ്പിശ്ശേരി സ്വദേശി ഐനിയിൽ വീട്ടിൽ മഹേഷ് 47 വയസ്, സഹോദരൻ മനീഷ് 44 വയസ് എന്നിവരെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിങ്ങാലക്കുട പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.

Related posts

പെരിഞ്ഞനത്ത് തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു..

murali

ശ്രീ ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം എഴാം വാർഷികാഘോഷം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

murali

അഴിമതിയെ ദേശ വൽക്കരിച്ച ഗവണ്മെന്റായി മാറി ബിജെപി ഗവണ്മെന്റ് -കെ ദിലീപ്കുമാർ.

murali
error: Content is protected !!