അന്തിക്കാട് : കാർ കുറുകെ നിർത്തിയത് ചോദ്യം ചെയ്ത യുവാവിന് നേരെ തോക്കുചൂണ്ടി വധഭീഷണി മുഴക്കി കടന്നു കളഞ്ഞ യുവാവിനെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. നാട്ടിക തൃപ്രയാർ പട്ടത്ത് വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന ആകാശ് ബാബുവിനെ (19) യാണ് തൃശ്ശൂർ റൂറൽ പോലീസ് അന്വേഷണ സംഘം പുതുക്കാട് നിന്നും പിടികൂടിയത്.
12-12-2025 തിയ്യതി രാത്രി 08.50 മണിയോടെ കാഞ്ഞാണി സിംല ബാറിന് മുൻവശം വച്ച് നടന്നു വന്നിരുന്ന കാഞ്ഞാണി സ്വദേശി പൊറത്തൂർ വീട്ടിൽ ലിയോ 28 വയസ് എന്നയാൾക്ക് തടസ്സമാകും വിധം കാർ ക്രോസ്സ് ചെയ്തു നിർത്തിയത് എന്താണ് എന്ന് ചോദിച്ചതിലുള്ള വിരോധത്തിൽ കാറിന്റെ ഡ്രൈവർ ആയ പ്രതി ആകാശ് ബാബു കാറിൽ നിന്നും ഇറങ്ങി വന്നു ലിയോയെ തടഞ്ഞു നിർത്തി പരിക്കേൽപ്പിക്കുകയും കാറിന്റെ ഉള്ളിൽ നിന്നും തോക്ക് എടുത്തു കൊണ്ട് വന്നു തോക്കു ചൂണ്ടി നിന്നെ തീർത്തു കളയുമെന്ന് ഭീഷണി പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ആകാശ് ബാബു വിനെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്.
സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിക്കെതിരെ ലിയോ യുടെ പരാതിയിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ആയുധ നിയമം (Arms act) പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്യുകയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പിഎസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ശാസ്ത്രീയമായ അന്വേഷണത്തിനിടെ പുതുക്കാടു നിന്നുമാണ് പ്രതിയെ അന്വേഷണസംഘം പിടികൂടിയത്. പ്രതി ഉപയോഗിച്ച കാറും കസ്റ്റഡിയിലെത്തു.
ആകാശ് ബാബു ചാലക്കുടി, വാടാനപ്പിള്ളി , കാട്ടൂർ, കൈപമംഗലം പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമ കേസിലും മൂന്ന് അടിപിടി കേസും ഒരു മോഷണകേസും ഒരു കവർച്ചാ കേസും അടക്കം അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പിഎസിന്റെ നേതൃത്വത്തിൽ അന്തിക്കാട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ കഴ്സൻ വി മാർക്കോസ് , സബ്ബ് ഇൻസ്പെക്ടർ സുബിന്ദ് കെ എസ്, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
