കയ്പമംഗലം : ചാമക്കാല രാജീവ് റോഡ് ബീച്ചിൽ വെച്ച് സാഹസിക ഡ്രൈവിങ് നടത്തുന്നതിനിടയിൽ അറപ്പപൊഴിയുടെ സമീപത്ത് വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ജിപ്സി വാഹനത്തിന്റെ പുറകിൽ ഉണ്ടായിരുന്ന ചാമക്കാല സ്വദേശി പള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സിനാൻ 14 വയസ് എന്ന കുട്ടി വാഹനത്തിന്റെ അടിയിൽപെട്ട് തലക്ക് ഗുരുതര പരിക്കേറ്റ് പരിക്കിൻ്റെ കാഠിന്യത്താൽ മരണപ്പെടാൻ ഇടയായ സംഭവത്തിനാണ് സദാം എന്നറിയപ്പെടുന്ന കയ്പമംഗലം കൂരിക്കുഴി സ്വദേശി പഴുപറമ്പിൽ വീട്ടിൽ ഷജീർ 36 വയസ് എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതി യാതൊരു സുരക്ഷാ മാനദണ്ഡവും ഇല്ലാതെ സാഹസിക Drifting നടത്തുന്നത് മനുഷ്യജീവന് അപകടം ഉണ്ടായി മരണം വരെ സംഭവിക്കും എന്ന അറിവോട് കൂടി 21.12.2025 തിയ്യതി വൈകീട്ട് 06.00 മണിയോടെ ചാമക്കാല രാജീവ് റോഡ് ബിച്ചിൽ ചുവന്ന നിറത്തിലുള്ള മുകളിൽ തുറന്ന നിലയിലുള്ള ജിപ്സി ഓടിച്ച് വന്ന് ബീച്ചിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സിനാൻ 14 വയസ്, മുഹമ്മദ് ഷഫീർ 14 വയസ്, അമീർ 12 വയസ് എന്നീ കുട്ടികളെയും വാഹനത്തിന്റെ പുറകിൽ കയറ്റി സാഹസിക ഡ്രൈവിങ് നടത്തുന്നതിനിടയിൽ
അറപ്പപൊഴിയുടെ സമീപത്ത് വെച്ച് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതിൽ സിനാൻ വാഹനത്തിന്റെ അടിയിൽപെട്ട് തലക്ക് ഗുരുതര പരിക്കേറ്റ് പരിക്കിൻ്റെ കാഠിന്യത്താലാണ് മരണപ്പെട്ടത്. ഈ സംഭവത്തിന് കുട്ടിയുടെ ബന്ധുവായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി പുറക്കുളം വീട്ടിൽ മുഹമ്മദ് സലീം 41 വയസ് എന്നയാളുടെ പരാതിയിലാണ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 105 (കുറ്റകരമായ നരഹത്യ) പ്രകാരം കേസെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട വാഹനം കസ്റ്റഡിയിലെടുത്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഷജീർ കയ്പമംഗലം മതിലകം അന്തിക്കാട് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിലായി മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കാൻ ഇടായായ കേസ്സിലും, ഒരു വധശ്രമക്കേസിലും, മൂന്ന് തട്ടിപ്പ് കേസിലും, നാല് അടിപിടിക്കേസിലും, സ്ത്രീയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച ഒരു കേസ്സിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്സിലും അടക്കം പതിനൊന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ഋഷിപ്രസാദ് ടി വി, ജയകുമാർ, ജി എസ് ഐ ജെയ്സൺ, സി പി ഒ മാരായ ആന്റണി, ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
