അതിരപ്പിള്ളി : അതിജീവിതക്ക് വാടകയ്ക്കു വീട് എടുത്തു നല്കാമെന്ന് പറഞ്ഞ് പ്രലോഭിച്ച് കൂട്ടിക്കൊണ്ട് പോയി രാത്രി 11.00 മണിയോടെ അതിരപ്പിളളിയിലുള്ള ഗ്രീൻ സൈറ്റ് എന്ന റിസോർട്ടിലെത്തിച്ച് MDMA കലർന്ന വെള്ളം കുടിക്കുവാൻ നൽകി ലൈഗികമായി പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭിഷണിപ്പെടുത്തി അതിജീവിതയുടെ ഒരു പവൻ വീതം തൂക്കമുളള ഒരു സ്വർണ്ണ മാലയും ഒരു സ്വർണ്ണ വളയും കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിനാണ്
കൊടകര വാസുപുരം സ്വദേശി വെട്ടിക്കൽ വീട്ടിൽ റഷീദ് 44 വയസ്, മലപ്പുറം പെരിന്തൽമണ്ണ മൂർക്കനാട് പള്ളിപടി സ്വദേശി അത്താവീട്ടിൽ ഡൂഡ് എന്നറിയപ്പെടുന്ന ജലാലുദ്ദീൻ 23 വയസ്, അതിരപ്പിള്ളി വെറ്റിലപ്പാറ 13 ചിക്ലായി സ്വദേശി കളിക്കാട്ടിൽ വീട്ടിൽ ജോബിൻ 36 വയസ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
റഷീദ് 2016 തൃശ്ശൂർ അയ്യന്തോളിലെ ഫ്ലാറ്റിൽ വെച്ച് സ്ത്രീയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസ്സിലും കൊടകര, ഇരിങ്ങാലക്കുട, വലപ്പാട്, വെള്ളിക്കുളങ്ങര, തൃശ്ശൂർ വെസ്റ്റ്, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും, രണ്ട് വധശ്രമക്കേസിലും, രണ്ട് അടിപിടിക്കേസിലും, ഒരു മോഷണക്കേസിലും, രണ്ട് തട്ടിപ്പ് കേസിലും, ആയുധ നിയമപ്രകാരമുള്ള മൂന്ന് കേസിലും, ജയിലിൽ തടവിൽ കഴിയവെ മൊബൈൽ ഫോൺ ഉപയോഗിച്ച മൂന്ന് കേസുകളിലും പണം പന്തയം വെച്ച് ചീട്ട് കളിച്ച കേസിലും പൊതുസ്ഥലത്ത് അനുമതിയില്ലാതെ പ്രകടനം നടത്തിയ ഒരു കേസ്സിലും അടക്കം പതിനാറ് ക്രമിനൽക്കേസിലെ പ്രതിയാണ്.
ജലാലുദ്ദീൻ @ ഡൂഡ് എന്നയാൾ രണ്ട് മോഷണക്കേസിലും, കഞ്ചാവ് ബീഡി ഉപയോഗിച്ച കേസിലും, മനുഷ്യജീവന് അപകടം വരത്തക്ക പ്രവർത്തി ചെയ്ത ഒരു കേസ്സിലും അടക്കം നാല് ക്രിമിനൽക്കേസിൽ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചാലക്കുടി ഡി വൈ എസ് പി രാജു വി കെ, അതിരപ്പിള്ളി എസ് എച്ച് ഒ മനേഷ് പൗലോസ്, ഡാൻസാഫ് അംഗങ്ങളായ ജി എ എസ് ഐ മാരായ സിൽജോ, ഷിജോ, റെജി, സി പി ഒ ശ്രീജിത്ത്. അതിരപ്പിള്ളി എസ് ഐ ഷിജു, ജി എ എസ് ഐ ബൈജു, ഷാജു, ജിനി, എസ് സി പി ഒ മനോജ്, സി പി ഒ മാരായ മുഹമ്മദ്, വിപിൻ, രൂപേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
