NCT
KeralaNewsThrissur News

വയോധികനെ ആക്രമിച്ച കേസിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ സ്റ്റേഷൻ റൗഡിയെ അറസ്റ്റ് ചെയ്തു.

ആളൂർ : തിരുത്തിപ്പറമ്പ് സ്വദേശി തച്ചനാടൻ വീട്ടിൽ ചന്ദ്രൻ 62 വയസ് എന്നയാളെ എന്തോ മുൻവൈരാഗ്യത്താൽ തിരുത്തിപറമ്പിൽ വെച്ച് തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും കൈകൊണ്ട് ഇടിച്ചും കാൽ കൊണ്ട് വയറ്റിൽ ചവിട്ടി നിലത്ത് വീഴ്ത്തി നെഞ്ചിൽ ചവിട്ടിയും മറ്റും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന്

നിരവധി ക്രിമിനൽക്കേസിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ തിരുത്തിപ്പറമ്പ് സ്വദേശി തച്ചനാടൻ വീട്ടിൽ മധു 49 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ചന്ദ്രന്റെ ചേട്ടന്റെ മകനാണ് മധു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

മധു ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസിലും വീടു കയറി ആക്രമണം നടത്തിയ മൂന്ന് കേസുകളിലും, സമൂഹത്തിൽ സ്പർദ്ധ വളർത്താൻ ഇടയാക്കുന്ന പ്രവർത്തി ചെയ്ത ഒരു കേസ്സിലും അടക്കം ആറ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ ബെന്നി, ജി എസ് ഐ പ്രസന്നകുമാർ, ജി എ എസ് ഐ രജീഷ്, സി പി ഒ മാരായ ആഷിഖ്, വൈശാഖ്, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പഴുവിൽ സ്വദേശി അറസ്റ്റിൽ.

murali

എടവിലങ്ങിൽ വാഹനാപകടം; നാല് പേർക്ക് പരിക്ക്.

murali

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സജ്ജം.

murali
error: Content is protected !!