മാള : അഷ്ടമിച്ചിറയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ മിനിലോറിയുടെ പുറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മാളപള്ളിപ്പുറം സ്വദേശി കളത്തിൽ വീട്ടിൽ തോമസ് (60) ആണ് മരിച്ചത്. മിനിലോറി മറിഞ്ഞുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. ചാലക്കുടി കോട്ടാറ്റ് ഭാഗത്തുനിന്ന് മാള ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാഹനം വടമ സ്കൂളിന് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് മറിയുകയായിരുന്നു.
