NCT
KeralaNewsThrissur News

മുതിർന്ന പൗരൻമാർക്കായി വയോജന സംഗമം സംഘടിപ്പിച്ചു.

വലപ്പാട് : കളിയും ചിരിയും നിറച്ച് വലപ്പാട് ഗ്രാമ പഞ്ചായത്തിലെ മുതിർന്ന പൗരൻമാർക്കായി വയോജന സംഗമം സംഘടിപ്പിച്ചു. കുട്ടിക്കാലത്ത് പാടി പഠിച്ച കവിതകളുടെയും പാട്ടുകളുടെയും തേനൂറും വരികൾ പാടിയും ആടിയും പങ്കുവച്ചും 250 ൽ പരം മുതിർന്ന പൗരൻമാരുടെ സൗഹൃദ കൂട്ടായ്മയായി വയോജനസംഗമം. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗേളി ഷാജി യുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി കെ മോഹനൻ മാസ്റ്റർ ഉത്ഘാടന കർമ്മം നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രശ്മി ഷിജോ സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷജിത്ത് പി എസ്, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സുമേഷ് പാനാട്ടിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ ജിഷ സജീഷ്, ബിന്ദു മോഹനൻ, നസീമ ബഷീർ, ഷഹർബാൻ, അനിൽ കരുവത്തിൽ, തുളസി സന്തോഷ്, ഗീത രാംദാസ്, അനിത തൃതീപ്കുമാർ, ഉഷ ബാബു, അക്ഷയ് സുനിൽ, എം ടി നിതീഷ് , പി ബി ആനന്ദൻ,ജിതിൻ റാം , പി ബി കണ്ണൻ, ശോഭന ഷൺമുഖൻ, ഫമിത സിറാജുദ്ദീൻ ,റീജ സിംങ് എന്നിവരും പഞ്ചായത്തിലെ എല്ലാ അങ്കണവാടി ജീവനക്കാരും സന്നിഹിതരായിരുന്ന ചടങ്ങിൽ ഐ സി ഡി എസ് സൂപ്പർവൈസർ ജസീറ നന്ദി പറഞ്ഞു.

Related posts

ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം കഠിന തടവും, അര ലക്ഷം രൂപ പിഴയും.

murali

തൃശൂർ എക്സൈസ് സർക്കിൾ ഓഫീസിൽ വിജിലൻസ് റെയ്‌ഡ് : ജീപ്പിൽ നിന്ന് 12 കുപ്പി മദ്യവും, 3 കേക്കും, 70,500 രൂപയും പിടികൂടി.

murali

ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിൽ വാഹനാപകടം : സ്കൂട്ടർ യാത്രികൻ മരിച്ചു.

murali
error: Content is protected !!