തൃശൂർ : സാമൂഹ്യമാധ്യമത്തിലെ പോസ്റ്റിൻെറ പേരിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയെ ഭീഷണിപെടുത്തി ശാരീരിക ഉപദ്രവം ചെയ്ത് കത്തികൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിലെ ഒരാളായ അരണാട്ടുക്കര കിഴക്കേപുറം സ്വദേശിയായ തട്ടിൻ പല്ലൻ വീട്ടിൽ ഷാജി (45) എന്നയാളെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
1.3.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2026 ഫെബ്രുവരിയിൽ കണ്ണൂരിൽവച്ചുനടന്ന മിസ്റ്റർ കേരള മത്സരത്തിൻെറ ജഡ്ജിങ്ങുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിൻെറ വൈരാഗ്യത്തിലാണ് പ്രതികൾ പരാതിക്കാരനെ കഠിദേഹോപദ്രവത്തിലൂടെ കൊലപെടുത്താൻ ശ്രമിച്ചത്.
കേസിലുൾപ്പെട്ട മൂന്നു പ്രതികളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഷാജിയുടെ പേരിൽ വിയ്യൂർ, പീച്ചി, അന്തിക്കാട്, തൃശൂർ ഈസ്റ്റ്, വെസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം കേസുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
