NCT
KeralaNewsThrissur News

ഭർത്താവ് മരിച്ച് മൂന്നാം ദിവസം ഭാര്യയും മരിച്ചു.

വാടാനപ്പള്ളി  :  ഭർത്താവ് മരിച്ച് മൂന്നാം ദിവസം ഭാര്യയും മരിച്ചു. വാടാനപ്പള്ളി പൊലീസ് സ്‌റ്റേഷന് തെക്ക് നെല്ലിശ്ശേരി വീട്ടിൽ മാത്യു (89), ഭാര്യ മേരി (85 ) എന്നിവരാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചത്. ആർമിയിൽ മേജറായി വിരമിച്ച ശേഷം പിന്നീട് വ്യാപാരിയായിരുന്ന മാതൃു ഈ മാസം മൂന്നിനാണ് മരിച്ചത്.

സംസ്കാരം കഴിഞ്ഞ് ബന്ധുകൾ മടങ്ങിയിരുന്നു. ഭർത്താവ് മരിച്ച മനോവിഷമത്തിൽ കഴിഞ്ഞിരുന്ന മേരി വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നെഞ്ചുവേദന മൂലം മരിച്ചത്.<br>
ഇരുവരുടേയും നേത്രപടലങ്ങൾ നാലുപേർക്ക് കാഴ്ചയേകാൻ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു.

മക്കൾ: ബെന്നി, ഡ്രെയ്സൻ , ഷോയ്. മരുമക്കൾ: ഷീബ, പ്രസന്ന, ക്രിസ്റ്റി. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വാടാനപ്പള്ളി സെൻ്റ് ഫ്രാൻസീസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കും.

Related posts

തിരുവില്വാമലയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും മോഷണം പോയതായി പരാതി.

murali

പൂങ്കുന്നത്തെ ഒരു വീട്ടിൽ നിന്ന് 18 മലമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തി.

murali

വർണ്ണക്കുട പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന്.

murali
error: Content is protected !!