NCT
KeralaNewsThrissur News

പാചകവാതക വിതരണ പൈപ്പ് ലൈനിൽ ചോർച്ച.

പുതുക്കാട് മണലിപ്പുഴ പാലത്തിനടുത്ത് എൽപിജി വിതരണ പൈപ്പ് ലൈനിൽ ചോർച്ച. ഇതുവഴി കടന്നുപോകുന്ന കൊച്ചി – സേലം എൽപിജി ലൈനിലാണ് ചോർച്ച ഉണ്ടായിട്ടുള്ളത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. അറ്റകുറ്റപ്പണികൾക്കായി ടെക്ന‌ീഷ്യന്മാർ എത്തി ഡ്രില്ലിംഗ് നടത്തുന്നതിനിടെയാണ് ചോർച്ചയുണ്ടായതെന്ന് പറയുന്നു.

ചോർച്ച പരിഹരിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരും, വിദഗ്ദ്ധരും, ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. മുൻകരുതൽ നടപടിയായി പരിസരത്ത് ഗതാഗതം തടയുകയും ഇലക്ട്രിസിറ്റി വിതരണം ഭാഗികമായി നിർത്തുകയും ചെയ്‌തിട്ടുണ്ട്. ചോർച്ചയടക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

Related posts

വെള്ളാങ്ങല്ലൂർ ഡയമണ്ട് ഗ്ലാസ് ഹൗസ് ഉടമ ഗ്രേജു നിര്യാതനായി.

murali

കൊടുങ്ങല്ലൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.

murali

കള്ള്ഷാപ്പിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമനൽ കേസുകളിൽ പ്രതികളായ രണ്ട് പേർ പിടിയിൽ.

murali
error: Content is protected !!