അന്തിക്കാട് : ചാഴൂർ ചേറ്റക്കുളം വലിയവീട്ടിൽ അഭിറാം എന്നയാളെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞ സംഭവത്തിന് അന്തിക്കാട് പോലീസ് സ്റ്റേഷനിലെടുത്ത കേസ്സിലെ പ്രതിയായ ചാഴൂർ വാപ്പുഴ കൂട്ടാലമണികണ്ഠൻ 50 വയസ് എന്നയാളെ ഈ കേസ്സിലേക്ക് വേണ്ടി ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നൽകുന്നതിനായി പോയ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ എസ് ഐ സുഭാഷ്, ജി എസ് സി പി ഒ അരുൺ രാജ്, സബിത്ത് ബാബു എന്നിവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും
ജി എസ് സി പി ഒ അരുൺ രാജിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിനാണ് മണികണ്ഠനെയും, ഇയാളുടെ മകൻ അക്ഷയ് 18, ചാഴൂർ വാപ്പു തണ്ടാശ്ശേരി അതുൽ 21 എന്നിവരെ കസ്റ്റഡിയിലെടുത്തത്. അന്തിക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.
