NCT
KeralaNewsThrissur News

കുന്നംകുളം കാട്ടാകാമ്പാലിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മൂന്നംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചു : പ്രതികൾ കസ്റ്റഡിയിൽ.

കുന്നംകുളം : കാട്ടകാമ്പാൽ ചിറയൻകാട്, ഡിവൈഎഫ്ഐ നേതാവിനെ വീട് കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ഡിവൈഎഫ്ഐ കാട്ടകാമ്പാൽ മേഖല ജോ. സെക്രട്ടറി ചിറയൻ കാർഡ് സ്വദേശി വെളിയത്ത് വീട്ടിൽ സുഗതൻ്റെ മകൻ സഞ്ജയ് (20) നെയാണ് ആക്രമിച്ചത്. ആർഎസ്എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് പറയുന്നത്. മുൻ പഞ്ചായത്തംഗവും സിപിഐ(എം) ലോക്കൽ കമ്മറ്റിയംഗവുമായ ഷീജ സുഗതൻ്റെ മകനാണ്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടിലേക്ക് വരുന്നതിനിടെ പിന്തുടർത്തിയ സംഘം വീട്ടിൽ വച്ച് സഞ്ജയ് യെ മൂർച്ചയേറിയ ആയുധവും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവത്രെ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കി.

ആർഎസ്എസ് പ്രവർത്തകരായ ആദിത്യൻ, ദീപക്ക്, ദേവപ്രസാദ് എന്നിവരാണ് തന്നെ മാരകായുധങ്ങളുമായി ആക്രമിച്ചതെന്ന് സഞ്ജയ് പറഞ്ഞു. കഴിഞ്ഞ ഉത്സവത്തിന് പ്രദേശത്തെ ഡിവൈഎഫ്ഐ ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് മൂന്നംഗ ആർഎസ്എസ് സംഘം സജ്ജയ് യുടെ വീട്ടിലെത്തി ഭീകരമായ ആക്രമണം നടത്തിയതെന്ന് പറയുന്നു. ആക്രമണം നടത്തിയ പ്രതികൾ കുന്നംകുളം പോലീസിന്റെ പിടിയിലായിട്ടുണ്ട്.

Related posts

വെള്ളാങ്കല്ലൂരിൽ വൻ തീപിടിത്തം.

murali

പുതുവത്സര ദിവസം വയോധികന്റെ വീട്ടിൽ അതിക്രമിച്ചു കയറി ജനാലകൾ തല്ലിത്തകർത്ത സംഭവത്തിൽ ഉൾപ്പെട്ട ഒരാളെ കൂടി അറസ്റ്റ് ചെയ്തു.

murali

ഗുരുവായൂരപ്പന് വഴിപാടായി 25 പവൻ തൂക്കം വരുന്ന പൊന്നിൻ കിരീടം.

murali
error: Content is protected !!