NCT
KeralaNewsThrissur News

നിയമസഭാ തെരഞ്ഞെടുപ്പ്; ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സ്വീപ് ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്വീപ് തൃശ്ശൂർ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ ജവഹർ ബാലഭവനിൽ ഒരുക്കിയ ഏകദിന ഫോട്ടോ പ്രദർശനത്തിൽ ഇലക്ഷന്റെ ചരിത്രം വിളിച്ചോതുന്ന ചിത്രങ്ങൾക്ക് പുറമേ ബോർഡ് ഗെയിമുകൾ, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ തുടങ്ങിയ വിവിധ ആകർഷകമായ പരിപാടികളും ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് പൊതുജനങ്ങളെ അവബോധരാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വെച്ചിരുന്നത്.

അസിസ്റ്റൻ്റ് കളക്ടറും സ്വീപ്പിന്റെ നോഡൽ ഓഫീസറുമായ സ്വാതി മോഹൻ റാത്തോഡ്, സ്വീപ്പിൻ്റെ ജില്ലാ അംഗങ്ങൾ, ജില്ലയിലെ വിവിധ കോളേജിലെ വിദ്യാർത്ഥികളും ഫോട്ടോ പ്രദർശനം കാണാൻ എത്തി.

Related posts

തളിക്കുളം മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം കെ ബാബു നിര്യാതനായി.

murali

ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വെങ്കിടങ്ങ് സ്വദേശി മരിച്ചു.

murali

പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം; മദ്രസ്സ അധ്യാപകന് 35 വര്‍ഷം കഠിന തടവും, അഞ്ചു ലക്ഷത്തി അന്‍പതിനായിരം രൂപ പിഴയും.

murali
error: Content is protected !!