NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ 21.5 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസ്: ലഹരി എത്തിച്ചുനൽകിയ പ്രതി റിമാൻഡിൽ.

വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ ഇരുപത്തിയൊന്നര കിലോ കഞ്ചാവും 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി. ഇടുക്കി തൊടുപുഴ കുന്നം സ്വദേശി തൊട്ടാവാടിയിൽ വീട്ടിൽ അൻസലിനെയാണ് (35) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് മാങ്ങാട് നിന്നും അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ ലിജിന് ലഹരിമരുന്ന് എത്തിച്ചുനൽകിയത് അൻസലാണെന്ന് പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മാർച്ച് ഒന്നിന് പുലർച്ചെ ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ ഡൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം പിടികൂടിയത്.

സംഭവത്തിൽ പാവറട്ടി കാക്കശ്ശേരി സ്വദേശി ലിജിനെ (34) റൂറൽ പോലീസ് അറസ്റ്റ് ചെയ്ത്. നടപടിക്രമങ്ങൾക്ക് ശേഷം റിമാന്റ് ചെയ്തിരുന്നു. പാവറട്ടി മുല്ലശ്ശേരിയിൽ ആയുർവേദ ഫാർമസി നടത്തിവരികയായിരുന്നു ലിജിൻ. ആയുർവേദ മരുന്നുകളെന്ന വ്യാജേനയാണ് ലഹരി കച്ചവടം നടത്തി വന്നിരുന്നത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഭാഗമായാണ് ലിജിനെ വലയിലാക്കിയത്.

അൻസൽ കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിച്ച കേസ്സിലെ പ്രതിയാണ്. ലിജിൻ 2023 ൽ തമിഴ്നാട് ഗുമ്മിഡിപൂണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് അഞ്ചരകിലോ കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. കൂടാതെ പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും ഒരു തട്ടിപ്പ് കേസിലും പ്രതിയാണ്.

വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മാത്യു ജെ, എസ് ഐ ശ്രീജിത്ത്, ജി എസ് ഐ രഘുനാഥൻ, ജി എസ് സി പി ഒ സുരേഖ്, സി പി ഒ മാരായ രാഗേഷ്, അബിഷേക്, ശ്യാം എന്നിവരാണ് അൻസലിനെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

മാള മേലഡൂരിൽ പത്രവിതരണക്കാരന് വെട്ടേറ്റു.

murali

മദ്ധ്യവയസ്‌ക്കന്റെ മരണം; മകന്‍ പോലീസ് കസ്റ്റഡിയില്‍.

murali

14 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്ക്കന് മൂന്നുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ.

murali
error: Content is protected !!