NCT
KeralaNewsThrissur News

സിപിഎം മറുപടി പറയണം: ഡിസിസി പ്രസിഡൻ്റ്.

വാടാനപ്പള്ളിയിൽ കെ.സി. വേണുഗോപാലിനെ അനുകൂലിച്ചു ഫ്ലെക്സ് സ്ഥാപിച്ച സംഭവത്തിൽ സി.പി.എം മറുപടി പറയണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ഇത്തരം നീക്കങ്ങൾ കോൺഗ്രസിന്റെ ഐക്യത്തെയോ വിജയത്തെയോ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബോർഡ് സ്ഥാപിച്ചതിന് പിന്നാലെ ഒരു സി.പി.എം പ്രവർത്തകൻ പങ്കുവെച്ച ശബ്ദസന്ദേശത്തിലൂടെ പുറത്തുവന്നത് അവരുടെ ഉള്ളിലെ ഗ്രൂപ്പിസമാണെന്ന് ടാജറ്റ് ആരോപിച്ചു. സ്വന്തം പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ സി.പി.എം മുതിരരുത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമാനമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും പാർട്ടിയുടെ അറിവില്ലാതെ ഒരു പ്രവർത്തകനും ഇത്തരത്തിൽ പ്രവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

കൊടിമരം ജോസ് തൃശ്ശൂരിൽ പിടിയിൽ; കൊലപാതകവും, കവർച്ചയുമടക്കം 20 ലേറെ കേസുകളിൽ പ്രതി.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങള്‍ക്ക് കൊട്ടിക്കലാശം.

murali

എൽ ഡി എഫ് വലപ്പാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ.എം സംസ്ഥാ കമ്മിറ്റി അംഗം ബേബി ജോൺ മാസ്റ്റർ ഉൽഘാടനം ചെയ്തു.

murali
error: Content is protected !!